EMAIL ID

4startupkochi@gmail.com

Phone

0484-4100146

Whatsapp

6238631630

ലിമിറ്റഡ് ലിവബിലിറ്റി പാർട്ണർഷിപ് രൂപീകരണവും നടത്തിപ

മ്പനികളുടെ ഗുണവിശേഷങ്ങളും നടത്തിപ്പിൽ പങ്കാളിത്ത സ്ഥാപനങ്ങളുടെ ലഘുത്വവും സമന്വയിക്കുന്ന  ഒരു ബിസിനസ് രൂപമാണ് ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ്        ( Limited Liability Partnership – LLP).

പങ്കാളിത്ത സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകുന്നത് പങ്കാളികൾ തമ്മിൽ ഉണ്ടാക്കിയിട്ടുള്ള   എഗ്രീമെന്റിന്റെ  അഥവാ ധാരണപത്രത്തിൻറെ അടിസ്ഥാനത്തിലാണ്. ഈയൊരു സൗകര്യം പങ്കാളിത്ത സ്ഥാപനങ്ങൾ നടത്തി നടത്തിക്കൊണ്ടുപോകുന്നത് എളുപ്പമാക്കുന്നു. എന്നാൽ, പങ്കാളിത്ത സ്ഥാപനങ്ങളിൽ ഓരോ അംഗവും മറ്റ് അംഗങ്ങളുടെ പ്രതിനിധി ആയിരിക്കുന്നതുകൊണ്ടു  ഓരോരുത്തരും ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് മറ്റുള്ളവരും ബാധ്യസ്ഥരായിരിക്കും. കൂടാതെ, ബാധ്യതകൾ നിയമത്താൽ നിജപ്പെടുത്തിയിട്ടില്ലാത്തതിനാൽ പങ്കാളിത്ത  സ്ഥാപനത്തിലെ ഓരോ അംഗത്തിനും പരിമിതമല്ലാത്ത ബാധ്യത വന്നുചേരുകയും ചെയ്‌യാം.

ബാധ്യത നിജപ്പെടുത്തുകയും പങ്കാളിത്ത സ്ഥാപനങ്ങളുടെ ഭരണപരമായ എളുപ്പം നിലനിർത്തിയും ബിസിനസ്  നടത്തുന്നതിനുതകുന്ന  സംവിധാനമാണ് ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പ് (LLP)

2008 ലെ ലിമിറ്റഡ്  ലയബിലിറ്റി പാർട്ണർഷിപ്പ് നിയമപ്രകാരമാണ് LLP കൾ രൂപീകരിക്കുന്നത്. ഒരു LLP  രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടി ക്രമം താഴെ പറയുന്ന പ്രകാരമാണ്:

Step1:  രണ്ടോ അതിലധികമോ രൂപീകരിക്കുന്നതിന് മുന്നോട്ടുവരുന്നു

Step 2: അവരിൽനിന്ന് ഇന്ന് കുറഞ്ഞത് രണ്ടുപേരെ ഡെസിഗ്നേറ്റഡ് പാർട്ണർമാർ ആയി തിരഞ്ഞെടുക്കുന്നു.

 Step 3: ഡെസിഗ്നേറ്റഡ് പാർട്ണർമാരായി തിരഞ്ഞെടുക്കുന്നവർക്ക് ഡിജിറ്റൽ സിഗ്നേച്ചർ എടുക്കുക.

Step 4: പേരു ലഭിക്കുന്നതിനുള്ള അപേക്ഷ www.mca.gov.in എന്ന വെബ്സൈറ്റ് വഴി നൽകുക

Step 5:  LLP എഗ്രിമെൻറ് തയ്യാറാക്കുക

Step 6:  LLP  രജിസ്ട്രേഷൻ ചെയ്യാൻ വേണ്ട രേഖകൾ തയ്യാറാക്കി അതിനുള്ള അപേക്ഷ ഡിജിറ്റൽ ഒപ്പുവച്ചു എന്ന വെബ്സൈറ്റ് വഴി നൽകുക

Step 7: രജിസ്ട്രേഷനുള്ള അപേക്ഷ കൃത്യമാണെന്ന് കണ്ടാൽ LLP Registrar , LLP രജിസ്റ്റർ ചെയ്യുകയും Certificate of Incorporation  നൽകുകയും ചെയ്യുന്നു. ഇതോടെ LLP നിലവിൽ വന്നു/ രൂപീകൃതമായി.

LLP നിലവിൽ വന്ന ശേഷം അത് നടത്തിക്കൊണ്ടുപോകുന്നത് അതാതു സമയത്ത് പാർട്ണർമാർ എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്.  LLP യുടെ  നയപരമായ തീരുമാനങ്ങൾ എടുക്കുന്നത് ശരിയായ രീതിയിൽ നോട്ടീസ് നൽകി വിളിച്ചുചേർത്ത പാർട്ണർമാരുടെ യോഗത്തിൽ വച്ചായിരിക്കണം. എടുക്കുന്ന തീരുമാനങ്ങൾ ഒരു മിനുട്സ് ബുക്കിൽ രേഖപ്പെടുത്തി വെക്കണം.

LLP അതിൻറെ കണക്ക് വിവരങ്ങൾ കൃത്യമായി സൂക്ഷിക്കുകയും ഓരോ വർഷത്തെയും കണക്കു വിവരം സാമ്പത്തിക വർഷം അവസാനിച്ചു ആറുമാസത്തിനുള്ളിൽ കമ്പനികാര്യ മന്ത്രാലയത്തിന് സമർപ്പിക്കുകയും വേണം.

കണക്ക് വിവരങ്ങൾ  സമര്പിക്കുന്നതുപോലെ   എല്ലാ വർഷവും LLP അതിന്റെ വാർഷിക വാർഷിക റിട്ടേണ്ണും ഗവെർന്മേന്റിനു  സമർപ്പിക്കണം.  LLP യുടെ മൂലധനം ഡെസിഗ്നേറ്റഡ് പാർട്ണർമാരുടെയും സാധാരണ പാർട്ണർമാരുടെയും പേരുവിവരങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് വാർഷിക റിട്ടേണിൽ ഉണ്ടായിരിക്കുക.  LLP അതിന്റെ  വാർഷിക റിട്ടേൺ സാമ്പത്തിക വർഷം അവസാനിച്ചു 60 ദിവസത്തിനുള്ളിൽ ഗവെർന്മേന്റിനു സമർപ്പിക്കേണ്ടത്. 

Leave a Reply

Your email address will not be published. Required fields are marked *