EMAIL ID

4startupkochi@gmail.com

Phone

0484-4100146

Whatsapp

6238631630

വ്യവസായത്തിന്റെ മാനവിക മാനങ്ങൾ

വ്യവസായത്തിന്റെ മാനവിക മാനങ്ങൾ

ഏതൊരു രാഷ്ട്രത്തിൻറെയും  സാമ്പത്തിക ഉന്നമനത്തിനും വികസനത്തിനും ചുക്കാൻ പിടിക്കുന്നത് വ്യവസായങ്ങളാണ്.  അവയുടെ സ്ഥാപകരും നടത്തിപ്പുകാരുമാണ് ആ പ്രദേശങ്ങളെ   പ്രസിദ്ധമാകുന്നത്. ടാറ്റയും  ബിർളയും അംബാനിമാരും നാരായണമൂർത്തിയും,പ്രേംജിയുമൊക്കെ  ഭാരതത്തിന് ലോക വ്യവസായ ഭൂപടത്തിൽ ഇടം നേടിക്കൊടുത്തു.  യൂസഫലിയും പി.എൻ.സി മേനോനും , രവി പിള്ളയും, ചിറ്റലപ്പിള്ളിയുമൊക്കെ കേരളത്തെ ഉയർത്തിപ്പിടിച്ചു.  സമൂഹമിന്ന്  വ്യവസായികൾക്ക് ഉന്നതസ്ഥാനം കൊടുക്കുന്നു. അവരിൽ പലരും ലോകത്തിലെ ഏറ്റവും വലിയ  മനുഷ്യസഹായ സ്ഥാപനങ്ങളുടെ അമരത്തണുതാനും. ബിൽ & മെലിന്ഡ  കോർപ്പറേഷൻ എത്ര ബില്യൻ ഡോളറാണ് സമൂഹത്തിൻറെ താഴേക്കിടയിലുള്ളവർക്കുവേണ്ടി  ചെലവിടുന്നത്. വാറൻ ബുഫെ തൊട്ടടുത്തുണ്ട്. അസിം പ്രേംജി ഇന്ത്യയിൽ  സാമൂഹിക നന്മയ്ക്കായി കോടികൾ ഓരോ വർഷവും ചെലവഴിക്കുന്നുണ്ട്. അതുപോലെയുള്ള എത്രയോ ബിസിനസുകാർ! വ്യവസായത്തിലൂടെ പണമാർജിക്കുന്നത് ജനനന്മയ്ക്ക് കൂടിയാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞിരിക്കുന്നു.

ഏതെങ്കിലും ഒരു ഉത്പന്നം എങ്ങനെയെങ്കിലും തട്ടിക്കൂട്ടി കൊടുത്താൽ ഉപഭോക്താവ്  വാങ്ങും  എന്ന് ചിന്തിച്ചു ബിസിനസ് തുടങ്ങരുത്.  ഗുണമേന്മയും ഈടും   വിൽപ്പനാനന്തര സേവനവും കൊടുക്കുന്ന ബിസിനസിനെ നിലനില്പുളൂ.  ജനങ്ങൾ  ഇന്ന് ഗുണമേന്മയെ  കുറിച്ച്  ബോധവാന്മാരാണ്. ISI Mark, ISO certification, സ്വർണത്തിനു Halmark  അങ്ങിനെ  എല്ലാ ഉൽപന്നങ്ങൾക്കും വിവിധ ഗുണമേന്മ മുദ്രകളുണ്ട്.    അതെല്ലാം മനസ്സിലാക്കി ഏറ്റവും നല്ല ഉത്പന്നങ്ങൾ ലക്ഷ്യമിടുക.

ഇക്കാര്യങ്ങളും കൂടി ശ്രദ്ധിച്ചാൽ നന്നാവും :

ധാർമികമൂല്യങ്ങൾ വ്യവസായമന്ത്രം ആകണം .

സത്യസന്ധമായി വേണം ബിസിനസ് ചെയ്യുവാൻ.

അനുവദനീയമായ ലാഭം വേണം  – നേരായ മാർഗത്തിലൂടെ.

താൽക്കാലിക ലാഭത്തിനായി കുറുക്കുവഴികൾ തേടരുത് .

വ്യവസായം വളരുന്നതോടൊപ്പം ജീവനക്കാരും വളരണം.

ജീവനക്കാർക്ക്  പ്രവർത്തന സ്വാതന്ത്ര്യവും നല്ല സാഹചര്യങ്ങളും ഉറപ്പാക്കുക.

ജോലിക്കാരുടെ ബുദ്ധിമുട്ടുകൾ അറിയുവാനും പരിഹരിക്കാനും ശ്രദ്ധിക്കുക.

സേവനമായാലും   ഉല്പന്നമായാലും   നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കുക.

എല്ലാ തീരുമാനങ്ങളും സുതാര്യവും നീതിയുക്തവുമായിരിക്കണം.

വലിയ ലാഭം നേടി എന്നതിനേക്കാൾ ഒരുപാട് പേർക്ക് തൊഴിൽ നൽകുവാനും ബിസിനസ് വളർത്തുവാനും കഴിയുകയാണ് പ്രധാനം.

വ്യവസായം സാമൂഹിക നന്മയിൽ ഊന്നിയതായിരിക്കണം. സമൂഹത്തിൽ സമ്പത്ത് വർദ്ധിക്കണം തൊഴിലവസരങ്ങൾ കൂടിവരികയും ചെയ്യണം. തൊഴിൽ വൈദഗ്ധ്യം നൽകുന്നതിനുള്ള ട്രെയിനിങ് പ്രോഗ്രാമുകൾ  വ്യവസായ സ്ഥാപനങ്ങൾ നടപ്പാക്കേണ്ടിയിരിക്കുന്നു. സമകാലിക സാഹചര്യത്തിൽ നൈപുണ്യവികസനം  കോർപ്പറേറ്റുകളാണ് ആണ് ഏറ്റെടുക്കേണ്ടത്. യുവജന സംഖ്യ ഏറെയുള്ള രാജ്യമാണ് ഭാരതം; അവരെ    അതാതു  മേഖലകളിൽ     വൈദഗ്ത്യം ഉള്ളവരാക്കി    വ്യവസായങ്ങൾക്ക്  മാറ്റാനാകണം.

കാര്യക്ഷമതയും ലാഭവും ഏത് ബിസിനസും ഉറപ്പാക്കേണ്ട സംഗതികളാണ്.  നഷ്ടത്തിൽ ആകുന്ന കമ്പനികൾ കൊണ്ട്  ആർക്കെന്തു പ്രയോജനം? പുതുതായി തുടങ്ങുന്ന ബിസിനസുകളിൽ 74 ശതമാനവും പരാജയമാകുന്നതായാണ്  കണ്ടുവരുന്നത്. അനാവശ്യ ചെലവുകൾ കുറച്ച് , കാര്യക്ഷമമായ മാനേജ്മെൻറ് വിദഗ്ധരെ കണ്ടുപിടിച്ചു , സാങ്കേതിക വിദ്യകളിൽ വേണ്ട മാറ്റങ്ങൾ വരുത്തി നാളേക്ക് വേണ്ടിയുള്ള കമ്പനിയായി വളർത്തിക്കൊണ്ടു വരണം. വേറെയുമുണ്ട് ചില മാനേജ്മെൻറ് പാഠങ്ങൾ: മികച്ച തൊഴിൽ സംസ്കാരം വളർത്തിയെടുക്കണം,  മൂല്യങ്ങളിൽ  ഉറച്ചു   മുന്നോട്ടു പോവുകയും വേണം.

പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കൂ നൂതനവും മികച്ചതുമായ യന്ത്രങ്ങൾ ഉപയോഗിക്കൂ മനുഷ്യ പ്രവർത്തനം ഏറ്റവും ആയാസരഹിതമാകൂ. കമ്പനി ലാഭമുണ്ടാകണം. അത് വീണ്ടും വ്യവസായത്തിൽ നിക്ഷേപിച്ച അതിന് വലുതാക്കണം. പണം വേണ്ടിടത്തു പണം തന്നെ വേണം. ഏറെ പണം വന്നുചേരുമ്പോൾ കമ്പനി    അതിലൊരു      പങ്ക്  സമൂഹത്തിനായി ചെലവാക്കണം. കുറച്ചു പണം കൊടുത്ത് സഹായിച്ചത് കൊണ്ട് ആർക്കും ഒരു നേട്ടവും ഉണ്ടാകില്ല.  മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക . തൊഴിലവസരങ്ങൾ സൃഷ്ടിക്കുക.  സമൂഹത്തെ  സഹായിക്കുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് വ്യവസായ പ്രമുഖരാണ്. ഒരു സ്ഥാപനം മികച്ചതാകണമെങ്കിൽ  അതിൻറെ പ്രവർത്തനം സത്യസന്ധവും സുതാര്യവുമായിരിക്കണം. അഴിമതി ഒട്ടും ഇല്ലാത്തതും ധാർമിക മൂല്യങ്ങൾക്ക് ഊന്നൽ നല്കുന്നതുമായിരിക്കണം. എല്ലാ ബിസിനസ് സ്ഥാപനങ്ങൾക്കും സമൂഹത്തോട് ഉത്തരവാദിത്വമുണ്ട്. ഏതു ബിസിനസും ജനോപരകപ്രദമായിരിക്കണം. സമൂഹത്തിൽ സ്ത്രീകൾക്ക് അർഹമായ പ്രാധാന്യം ലഭിക്കുന്നില്ല.  സ്ത്രീകളുടെ പ്രാതിനിധ്യം  ഉറപ്പുവരുത്തിയാലേ  സാമൂഹ്യനന്മയിലേക്കുള്ള പ്രയാണം പൂർണമാകൂ. സാമൂഹ്യപ്രതിബദ്ധത ഇല്ലാത്ത ഒരു  ബിസിനെസ്സിനും  നിലനിൽക്കാനാവില്ല.

Prof. P.A Thomas

( Business Niyamapathrika , August 2019 issue) 

Leave a Reply

Your email address will not be published. Required fields are marked *