EMAIL ID

4startupkochi@gmail.com

Phone

0484-4100146

Whatsapp

6238631630

ബിസിനസിനെ നഷ്ടത്തിൽ നിന്നും കരകയറ്റുവാനുള്ള വഴികൾ

ബിസിനസിനെ  നഷ്ടത്തിൽ നിന്നും കരകയറ്റാനുള്ള വഴികൾ

കടലിലൂടെ സഞ്ചരിക്കുന്ന ഒരു കപ്പലിനെ സങ്കൽപ്പിക്കൂ… അതിൻറെ സുഗമമായ യാത്രക്കിടയിലാവാം പെട്ടെന്ന് അന്തരീക്ഷം മാറിമറിയുന്നത്.  അപ്രതീക്ഷിതമായ എന്തും  യാത്രക്കിടയിൽ സംഭവ്യമാണ് . സൗമ്യമായ കടൽ പെട്ടെന്നാവാം രൗദ്രഭാവം കൈക്കൊള്ളുന്നത്.  ഓരോ യാത്രയും സാഹസികമാണ് , പ്രവചനാതീതമാണ്.  അനന്തമായ കടലിന് നടുവിൽ എല്ലാ പ്രതികൂല സാഹചര്യങ്ങളിലും നേരിട്ട് ലക്ഷ്യസ്ഥാനത്ത് എത്തുക വലിയൊരു വെല്ലുവിളിയാണ്

ഇത്തരമൊരു കപ്പൽയാത്ര പോലെ തന്നെയാണ്  ബിസിനസും.  തികച്ച സാഹസികമായ,  പ്രവചനാതീതമായ യാത്ര.  ഈ സഞ്ചാരത്തിന്റെ  മധുരവും കയ്പ്പും മുൻകൂട്ടി അറിഞ്ഞിട്ടാവില്ല പലപ്പോഴും നാം ബിസിനസ് തുടങ്ങുന്നത്.  അത് അനുഭവിച്ചുതന്നെ അറിയേണ്ടതാണ് പറഞ്ഞതും കേട്ടതും പൂർണ്ണരൂപത്തിലുള്ള അനുഭവത്തിലേക്ക് എത്തുന്നത്  ആ  നീണ്ട യാത്രയിലാണ് . അതൊരു പഠനമാണ്, ഗവേഷണമാണ്.  നമ്മുടെ മനസ്സിൻറെ ആഴങ്ങളിലേക്ക്  വേരുറപ്പിക്കുന്ന അനുഭവങ്ങളുടെ പാഠങ്ങൾ നമുക്ക് ആ യാത്രയിലൂടെ ലഭിക്കുന്നു.

വളരെയധികം പ്രതീക്ഷകളോടെ നാം ആരംഭിക്കുന്ന ബിസിനസ്സിൽ സംഭവിക്കുന്ന അപ്രതീക്ഷിത നഷ്ടങ്ങൾ നമ്മുടെ നിലതെറ്റിക്കും.  ബിസിനസ്സിന്റെ ആദ്യഘട്ടങ്ങളിൽ സംഭവിച്ചേക്കാവുന്ന തിരിച്ചടികൾ ചിലപ്പോൾ നമ്മുടെ ധാരണകൾക്കും അപ്പുറം ആകാം. തുടർച്ചയായി സംഭവിക്കുന്ന നഷ്ടങ്ങൾ ബിസിനസ്സിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും. ബാലാരിഷ്ടതകൾ കടന്ന് ബിസിനസ് ലാഭകരമായി മുന്നോട്ടു പോയാൽതന്നെ മുമ്പ് വന്നുചേർന്ന നഷ്ടങ്ങൾ അതിനെ വീർപ്പുമുട്ടിക്കും. ഇതൊരു ധൃതരാഷ്ട്രാലിംഗനം പോലെയാണ് മെല്ലെ ഞെരിച്ചു ഞെരിച്ചു അത് ബിസിനസിന് കൊല്ലും.

ബിസിനസ്സിൽ സംഭവിക്കുന്ന, സംഭവിച്ചുകൊണ്ടിരിക്കുന്ന നഷ്ടങ്ങളെ നമുക്ക് എങ്ങനെ നേരിടാൻ കഴിയും ? അത് അത്ര എളുപ്പമുള്ള കാര്യമല്ല അല്ല . എന്നാൽ ആസാധ്യവുമല്ല. ഇതിനായി വളരെ സൂക്ഷ്മതയോടെ ഒരുക്കങ്ങൾ നാം നടത്തേണ്ടതുണ്ട്. ഒരു ശസ്ത്രക്രിയ എങ്ങനെ ചെയ്യണം , അതുപോലെ അതീവശ്രദ്ധ ആവശ്യമുള്ള ഒന്നാണിത്.  നഷ്ടങ്ങളെ മറികടക്കാനുള്ള തന്ത്രങ്ങൾ രൂപീകരിക്കുകയും അവ കാര്യക്ഷമമായി നടപ്പിലാക്കുകയും ചെയ്താൽ ഒരു പരിധിവരെ നമുക്ക് ബിസിനസിനെ   പരാജയത്തിൽ നിന്നും കരകയറ്റാൻ സാധിക്കും.   നഷ്ടങ്ങളിൽനിന്നും കരകയറ്റാനുള്ള  ഒരേയൊരു തന്ത്രം മാത്രം പോരാ. മറിച്ച് നിരവധി തന്ത്രങ്ങളുടെ ഒരു മിശ്രണമാണ് ആവശ്യം.  ഇതിൽ ഒരു തന്ത്രം മാത്രം ഉപയോഗിക്കുക അല്ല വേണ്ടത്.  എല്ലാ തന്ത്രങ്ങളും ഓരോ രീതിയിൽ സൂക്ഷ്മതയോടെ ഉപയോഗിച്ചാൽ മാത്രമേ പ്രായോഗികതലത്തിൽ അതിന് പ്രയോജനം ലഭിക്കുകയുള്ളൂ.

ബിസിനസ്സിന്റെ യഥാർത്ഥത്തിലുള്ള ബാധ്യതകളും നഷ്ടവും കൃത്യമായി കണക്കാക്കുക:

 ഇതുവരെയുള്ള ബാധ്യതകളും നേരിടുന്ന നഷ്ടങ്ങളും ഒരു പേപ്പറിലേക്ക് പകർത്തുകയാണ് ആദ്യം ചെയ്യേണ്ടത്.  ഓരോ മാസവും സംഭവിക്കുന്ന പ്രവത്തന നഷ്ടം , ബാധ്യതകളുടെ തിരിച്ചടവുകൾ ,പലിശ തുടങ്ങിയ വിശദമായി തന്നെ രേഖപ്പെടുത്തുക.

ഉയർന്ന പലിശ നൽകുന്നു ബാധ്യതകൾക്ക് പകരം കുറവുള്ള ബാങ്ക് വായ്പകൾ   ലഭ്യമാകുമോയെന്നു   പരിശോധിക്കുക.

ആവശ്യങ്ങളുടെ അടിയന്തരഘട്ടത്തിൽ ഉയർന്ന പലിശയ്ക്കു ലഭ്യമാകുന്ന വായ്‌പകളെ ആശ്രയിക്കുന്നത് സ്വാഭാവികമാണ്.  ഇത്തരം ബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കുകയാണ് ഉത്തമം.  കുറഞ്ഞ പലിശയുള്ള വായ്പകൾ ലഭ്യമാണോ എന്ന് പരിശോധിക്കുക.  സാധ്യമെങ്കിൽ അത്തരം വായ്പകൾ ഏറ്റെടുത്തു ഉയർന്ന പലിശയുള്ള വായ്പകൾ അടച്ചു തീർക്കുകയാണ് ബുദ്ധി.  ഇതിനായി ബാങ്കുകളുടെയോ മറ്റു ധനകാര്യ സ്ഥാപനങ്ങളുടെയോ സഹായം തേടാം.

 ഉപയോഗിക്കാത്ത ബിസിനസ് ആസ്തികൾ വിൽക്കുക

ബിസിനസ്സിൽ ഉപയോഗിക്കാത്ത ആസ്തികൾ വിൽക്കുകയും അവയിൽ നിന്നും ലഭിക്കുന്ന പണം ബാധ്യതകൾ തീർക്കുവാൻ ഉപയോഗിക്കുകയും ചെയ്യാം.  ഉപയോഗശൂന്യമായി കിടക്കുന്ന യന്ത്രങ്ങൾ തൊട്ട് വേസ്റ്റുകൾ വരെ നമുക്ക് ഇത്തരത്തിൽ വിൽക്കാം . ഇത്തരം ആസ്തികൾ സൂക്ഷിക്കുന്നതിലും നല്ലത് എത്രയുംവേഗം അവ വിറ്റഴിച്ചു കടങ്ങൾ തീർക്കുകയോ പ്രവർത്തനമൂലധനം സ്വരൂപിക്കുകയോ ആണ് അഭികാമ്യം.

ചെലവുകൾ വെട്ടിച്ചുരുക്കുക

നാം എപ്പോഴും ആത്മവിശ്വാസത്തോടെ പറയുന്ന ഒരു കാര്യമാണ് ചെലവുകളെല്ലാം നമ്മുടെ നിയന്ത്രണത്തിൽ ആണ് എന്നുള്ളത്.  എന്നാൽ ഇതൊരു വാസ്തവമേ അല്ല.  നമ്മുടെ കണ്ണിൽ പെടാത്ത ചെലവുകൾ എപ്പോഴും ഉണ്ടാകാം.  എഴുതി തയ്യാറാക്കിയ ഓരോ ചെലവും വളരെ സൂക്ഷ്മതയോടെ പരിശോധിക്കുക.  അനാവശ്യമായ വരുത്തുന്ന പത്രങ്ങളും മാഗസിനുകളും തൊട്ടു യാത്രാച്ചെലവും ഫോൺ ചെലവും ഉൾപ്പെടെ നിയന്ത്രിക്കേണ്ട പലതും നമുക്കിപ്പോഴും ചെലവിനകളിൽ കാണുവാൻ സാധിക്കും.   

ചെലവുകളിൽ വെട്ടിചുരുക്കൽ എന്നുപറയുമ്പോൾ പണം എവിടെയൊക്കെയോ അനാവശ്യമായി ചെലവഴിക്കപ്പെടുന്നുണ്ടോ അതെല്ലാം പരിഗണിക്കണം.  അനാവശ്യമായി ചെലവഴിക്കപ്പെടുന്ന സമയവും ഓരോ വസ്തുവും പണം തന്നെയാണ് എന്ന സങ്കൽപം തന്നെ ഇവിടെ വേണം,  നഷ്ടം സൃഷ്ടിക്കുന്ന ഏറ്റവും പ്രധാനഘടകം ചെലവ് തന്നെയാണ്. അതുകൊണ്ട് തന്നെ ആവശ്യമില്ലാത്ത ഒന്നിലും ബിസിനസ്സിന്റെ പണം ചെലവാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് , ബിസിനസ്സിൽ നിന്നും പുറത്തേക്ക് പണം പോകുന്ന എല്ലാ ഇടങ്ങളിലും കർശനമായ നിയന്ത്രണം ഏർപ്പെടുത്തണം.

 വില്പന വർധിപ്പിക്കുക

ചെലവ് ചുരുക്കുന്നതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് വില്പന വർദ്ധനവിന് വേണ്ടിയുള്ള ശ്രമവും. ഇതിനായി മാർക്കറ്റിംഗ് സംവിധാനങ്ങൾ ശക്തിപ്പെടുത്തി കൂടുതൽ ഉപഭോക്താക്കളെ നേടുവാൻ ശ്രമിക്കണം.  ഇപ്പോഴുള്ള ഉപഭോക്താക്കളുടെ ഡാറ്റാ വിശകലനം ചെയ്തു അവർക്ക് കൂടുതൽ ഉൽപ്പന്നങ്ങൾ   വിൽക്കാൻ  കഴിയുമോയെന്ന്   പരിശോധിക്കാം.  ഡിജിറ്റൽ മാർക്കറ്റിംഗ് പോലുള്ള ചെലവുകുറഞ്ഞ നൂതന സാങ്കേതിക മാർഗങ്ങൾ പരീക്ഷിക്കാവുന്നതാണ്.  ലോകം മുഴുവൻ ഇപ്പോൾ ഒരൊറ്റ വിപണിയാണ്.  വിവര സാങ്കേതിക വിദ്യയുടെ വളർച്ചയും സ്വാധീനവും വിൽപ്പന വർദ്ധിപ്പിക്കാൻ ഉപയോഗിക്കാം.

ഉല്പാദനത്തിലെ ചെലവ് ചുരുക്കൽ തൊട്ടു വില്പന വിലയിൽ വരുത്തുന്ന വ്യത്യാസങ്ങൾ കൊണ്ടുവരെ നമുക്ക് ലാഭം വർദ്ധിപ്പിക്കാം.  ഓരോ വിൽപ്പനയിലും പരമാവധി ലാഭം നേടാൻ സാധിക്കുന്നവിധം വിൽപ്പന സമൂലം പുനഃക്രമീകരിക്കണം.

 ഉപഭോക്താക്കൾക്ക് കടം നൽകുന്നുണ്ടെങ്കിൽ കൃത്യസമയത്തുതന്നെ കളക്ട് ചെയ്യുക

ബിസിനെസ്സിൽ നമുക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ്  കടം നൽകുക എന്നത് .  എപ്പോഴും റൊക്കം പണത്തിന് നമുക്ക്  ഉത്പന്നങ്ങൾ വിൽക്കുവാൻ  സാധിച്ചു എന്ന് വരികയില്ല.    ഓരോ ഉപഭോക്താവിനും കഴിവനുസരിച്ച് അയാൾക്ക് കടം നൽകേണ്ട ഒരു നയം രൂപീകരിക്കാൻ സാധിക്കണം.  ആ നിബന്ധനകൾക്ക് അനുസരിച്ച് സമയത്തുതന്നെ പണം കളക്ട് ചെയ്യാൻ സാധിക്കുകയും വേണം.   Debtors ൽ നാം നിക്ഷേപിക്കുന്ന പണം വിൽപനയ്ക്കു ആനുപാതികം അല്ലാതെ കൂടുക്കുകയാണെകിൽ അത് ബിസിനസിനെ നഷ്ടത്തിലേക്ക് കൊണ്ടുപോകും.  അനാവശ്യമായി കടം നൽകുകയും കൃത്യമായി collect ചെയ്യാതിരിക്കുകയും ചെയ്താൽ ബിസിനസ് risk വളരെ കൂടുതലാണ് . നാം ഉയർന്ന പലിശ കൊടുത്ത ലോൺ ആണ് ഇവരിൽ നിക്ഷേപിക്കുന്നത് എന്ന് അറിയുമ്പോൾ ഈ റിസ്കിന്റെ ആഴം വ്യക്തമാകും.

സ്റ്റോക്കിലെ അധികനിക്ഷേപം ഒഴിവാക്കുക

ഉൽപാദനത്തിനും വിൽപ്പനക്കും അനുസൃതമായല്ലാതെ  സ്റ്റോക്കിൽ ഉയർന്ന നിക്ഷേപം നടത്തുന്നത് ആത്മഹത്യാപരമാണ് .    Debtors നെ  പോലെ തന്നെ നാം തിരിച്ചറിയാത്ത ഒരു ചെലവ് നമുക്ക് ഇതിലും വരുന്നുണ്ട് . ഒരു statement ലും ഇത്‌ പ്രതിഫലിക്കുകയില്ല. ആവശ്യമായ അസംസ്കൃത വസ്തുക്കളും ഉൽപ്പന്നങ്ങളും മാത്രം സ്റ്റോക്ക് ചെയ്യുക.  നിലവിലെ stock ലെ നിക്ഷേപം കൂടുതൽ ആണെങ്കിൽ വീണ്ടും നിക്ഷേപിക്കരുത് . സ്റ്റോക്ക് കരുതലോടെ പരിപാലി ക്കാൻ കഴിഞ്ഞാൽ അതിൽ അധികക്ഷേപം നമുക്ക് ഒഴിവാക്കാൻ സാധിക്കും.

അനുബന്ധ ഉൽപ്പന്നങ്ങളും സേവനങ്ങളും കൂട്ടിച്ചേർക്കുക

ഇപ്പോൾ നാം ചെയ്യുന്ന ബിസിനസിലേക്ക് അനുബന്ധ ഉൽപ്പന്നങ്ങളും സേവനങ്ങളും കൂട്ടിച്ചേർത്ത് വരുമാനം വർദ്ധിപ്പിക്കുവാൻ സാധിക്കുമോ എന്ന് പരിശോധിക്കാവുന്നതാണ്. വലിയൊരു നിക്ഷേപം നടത്താതെ തന്നെ ഇത്തരം കാര്യങ്ങൾ ചിലപ്പോൾ ചെയ്യുവാൻ കഴിയും.  നഷ്ടത്തിലുള്ള ഉൽപ്പന്നങ്ങൾ നിർത്തലാക്കുകയും ലാഭം നൽകുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും മാത്രം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്താൽ നഷ്ടം ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും.

 പ്രതിപാദിക്കപ്പെട്ട കാര്യങ്ങളിൽ ഒന്ന് മാത്രം ചെയ്തതുകൊണ്ട് ബിസിനസ്സിന്റെ നഷ്ടം കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നില്ല.  ഓരോന്നും സമയമെടുത്തു സൂക്ഷ്മതയോടെ ചെയ്താൽ മാത്രമേ നാം അകപ്പെട്ടിരിക്കുന്ന കെണിയിൽ നിന്ന് മോചനം ലഭിക്കുകയുള്ളൂ.  ബിസിനസ്സിന്റെ  സ്വഭാവവും ഇപ്പോഴത്തെ അവസ്ഥയും കണക്കിലെടുത്തുവേണം ഇവ നടപ്പിലാക്കേണ്ടത്.

ü  ബിസിനസ്സിന്റെ യഥാർത്ഥത്തിലുള്ള ബാധ്യതകളും നഷ്ടവും കൃത്യമായി കണക്കാക്കുക

ü  ഉയർന്ന പലിശ നൽകുന്ന ബാധ്യതകൾക്ക് പകരം പലിശ കുറവുള്ള ബാങ്ക് വായ്പകൾ ലഭ്യമാകുമോ എന്ന് പരിശോധിക്കുക

ü   ഉപയോഗിക്കാത്ത ബിസിനസ് ആസ്തികൾ വിൽക്കുക

ü  ചെലവുകൾ വെട്ടിച്ചുരുക്കുക

ü  വിൽപ്പന വർധിപ്പിക്കുക.

ü  ഉപഭോക്താക്കൾക്ക് കടം നൽകുന്നുണ്ടെങ്കിൽ കൃത്യസമയത്ത് തന്നെ collect ചെയ്യുക

ü  Stock ലെ അധികനിക്ഷേപം ഒഴിവാക്കുക

ü  അനുബന്ധ ഉൽപ്പന്നങ്ങളും സേവനങ്ങളും കൂട്ടിച്ചേർക്കുക

ചുരുക്കത്തിൽ ഈ പറയുന്നവ കാര്യക്ഷമമായി നടപ്പിലാക്കിയാൽ നഷ്ടത്തിന് തീവ്രത കുറച്ച് ബിസിനസ് ലാഭകരമാക്കാൻ നമുക്ക് സാധിക്കും.

Shri. Sudheer Babu

Management Consultant 

Leave a Reply

Your email address will not be published. Required fields are marked *