EMAIL ID

4startupkochi@gmail.com

Phone

0484-4100146

Whatsapp

6238631630

ചെറുകിട സംഭരംഭകരും മുദ്ര പദ്ധതിയും

രാജ്യത്തെ മുഖ്യധാരയിലല്ലാത്ത  കോടിക്കണക്കിനു  വരുന്ന ചെറുകിട സംരംഭങ്ങൾക്ക് ധനകാര്യ സ്ഥാപനങ്ങൾവഴി ബിസിനസ് വായ്പകൾ എളുപ്പത്തിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യമിട്ടാണ് 2015ഏപ്രിൽ എട്ടിന് പ്രധാനമന്ത്രി ‘മുദ്ര യോജന’ ( P.M.M.Y) പ്രവർത്തനം തുടങ്ങിയത്.  പ്രാബല്യത്തിൽ വന്നതോടെ ചെറിയ, ചെറുകിട,  ഇടത്തരം സംരംഭങ്ങൾക്ക്  അധികൃത  ധനകാര്യ സ്ഥാപനങ്ങൾവഴി വായ്‌പകൾ  ലഭിക്കുന്നതിൽ  ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.  ‘മുദ്ര’ പദ്ധതി വഴി 2020-2021  സാമ്പത്തിക വർഷത്തിൽ  5,07,35,046 വായ്‌പകൾക്കു  അനുമതി നൽകുകയും 321759.25 കോടി  രൂപ അനുവദിക്കുകയും  ചെയ്തിട്ടുണ്ട്.

ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നത്തിനും നിലവിലുള്ളവ  വികസിപ്പിക്കുന്നതിനുമായി  10 ലക്ഷം രൂപ വരെയാണ് ‘മുദ്ര’ പദ്ധതി വഴി വായ്പാ ലഭിക്കുക. സംരംഭകന്റെ വായ്‌പയുടെ  ആവശ്യത്തെ  കണക്കിലെടുത്ത്  ‘മുദ്ര’ പദ്ധതിപ്രകാരമുള്ള  വായ്പകളെ മൂന്നായി തരംതിരിച്ചാണ് നൽകുന്നത്: (i) ശിശു –  50000 രൂപവരെയുള്ളവ  (ii) കിഷോർ 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെയുള്ളവ (iii)  തരുൺ – 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ളവ.

നേരിട്ടുള്ള കാർഷിക പ്രവർത്തനങ്ങളൊഴിച്ചു ഏതൊരു ചെറുകിട സംരംഭത്തിന്റെ  സാമ്പത്തിക ആവശ്യത്തിലേക്ക്  മുദ്ര പദ്ധതിപ്രകാരമുള്ള  വായ്പകൾ ലഭ്യമാണ്.  ഓട്ടോറിക്ഷ പോലുള്ള പാസഞ്ചർ വാഹനങ്ങൾ,  ബ്യൂട്ടി പാർലറുകൾ , ജിംനേഷ്യം ക്ലബുകൾ , തയ്യൽ കടകൾ,  ഡ്രൈ ക്ളീനിങ്  സെന്ററുകൾ , സൈക്കിൾ/ മോട്ടോർസൈക്കിൾ റിപ്പയറിങ്  സർവീസ് സെൻററുകൾ, ഫോട്ടോസ്റ്റാറ്റ്, മെഡിക്കൽ ഷോപ്പുകൾ , കൊറിയർ സർവിസുകൾ, എംബ്രോയ്ഡറി വർക്കുകൾ, ബാഗു നിർമാണം തുടങ്ങിയ നിരവധി ബിസിനെസ്സ്  ആവശ്യങ്ങൾക്ക് മുദ്ര പദ്ധതിപ്രകാരമുള്ള ലോൺ  ലഭ്യമാണ്. നേരിട്ടുള്ള കാർഷിക പ്രവർത്തനങ്ങൾക്ക് മുദ്ര പദ്ധതിപ്രകാരമുള്ള വായ്‌പകൾ ലഭ്യമല്ലെങ്കിലും തേനീച്ച വളർത്തൽ, കോഴിവളർത്തൽ ,കാലിവളർത്തൽ, മത്സ്യ സംസ്ക്കരണം എന്നിങ്ങനെയുള്ളവക്കും പ്രസ്തുത വായ്പകൾ ലഭ്യമാണ്.

സ്ത്രികൾ  ഉൾപ്പെടെയുള്ള വ്യക്തികൾ , സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ . പങ്കാളിത്ത സ്ഥാപനങ്ങൾ ( Partnership Firms) , പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ ( Private Limited Company)  എന്നിവയ്ക്കും    മുദ്ര പദ്ധതിപ്രകാരമുള്ള വായ്പകൾ  ലഭിക്കുന്നതാണ്.   എളുപ്പത്തിലും ഈടു ഇല്ലാതെയും വായ്പകൾ ലഭിക്കുമെന്നതാണ്  മുദ്ര ലോണുകളുടെ  പ്രത്യേകത. കൂടാതെ  മൈക്രോ  യൂണിറ്റുകൾക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി പരിരക്ഷയും ലഭ്യമാണ്. 

MUDRA ചുരുക്കപ്പേരിൽ അറിയപ്പെടുന്ന  Micro Units Development & RE finance Agency Ltd  എന്ന സ്ഥാപനമാണ് മുദ്ര പദ്ധതിയുടെ പ്രവർത്തനങ്ങളെ  ഏകോപിപ്പിക്കുന്നതു. MUDRA നേരിട്ട്   വായ്പ നൽകുന്നില്ല.  രാജ്യത്തു  പ്രവർത്തിക്കുന്ന ദേശസാൽകൃത -സ്വകാര്യ ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിങ്ങനെയുള്ള ധനകാര്യ സ്ഥാപനങ്ങൾ വഴിയാണ് ‘മുദ്ര’ ലോൺ നൽകുന്നത്.  മുദ്ര വായ്‌പയ്ക്കുള്ള  അപേക്ഷകൾ ധനകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ടോ  www.udyamimitra.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായോ  നൽകാവുന്നതാണ്.                     

MUDRA അതിൻറെ പദ്ധതികളെ കുറിച്ച്  വിവരങ്ങൾ നൽകുന്നതിനു ‘മുദ്ര മിത്ര ‘ എന്നൊരു മൊബൈൽ ഫോൺ ആപ്ലിക്കേഷൻ ലഭ്യമാക്കിയിട്ടുണ്ട്.  ഗൂഗിൾ  പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും  ഇത് ലഭിക്കും.   മുദ്ര പദ്ധതിപ്രകാരമുള്ള വായ്പ വേണ്ട വ്യക്തിക്ക്  അധികൃത ധനകാര്യസ്ഥാപനത്തിലേക്ക് എത്തുന്നതിനുള്ള മാർഗ നിർദേശം അപ്പ്ലിക്കേഷനിലൂടെ ലഭ്യമാണ്. വായ്‌പ ലഭിക്കുന്നതിനുള്ള അപേക്ഷ ഫോമിന്റെ മാത്രകയടക്കമുള്ള വിവരങ്ങളും ഇതിൽ കിട്ടും.

മുദ്ര ലോൺ അപേക്ഷയുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതിയുണ്ടെങ്കിൽപ്രസ്തുത  പരാതി  ബന്ധപ്പെട്ട ധനകാര്യ  സ്ഥാപനത്തിൻറെ /ബാങ്കിൻറെ ഉന്നത ഉദ്യോഗസ്ഥർക്കാണ് നൽകേണ്ടത്.

ചെറുകിട സംരംഭങ്ങൾ സംരംഭങ്ങളെ ഔപചാരിക സാമ്പത്തിക വ്യവസ്ഥയിലേക്ക്  കൊണ്ടുവരുന്നതിന് മുദ്ര ലോണുകൾ കാരണമായിട്ടുണ്ട്.  കൂടാതെ തൊഴിലവസരങ്ങളുടെ വർധന , സ്ത്രീ ശാക്തീകരണം, പിന്നോക്ക വിഭാഗങ്ങളുടെ സാമ്പത്തികോന്നമനം  എന്നിവയ്ക്കും സഹായകമായിട്ടുണ്ട്

‘മുദ്ര’ പദ്ധതികളെക്കുറിച്ച് കൂടുതലറിയുന്നതിനു  https://www.mudra.org.in/  എന്ന വെബ്സൈറ്റ്    സന്ദർശിക്കുക                                                                                                

Leave a Reply

Your email address will not be published. Required fields are marked *